ചങ്ങാതിക്കൂട്ടം 2016

 

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത് യു...യിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന

ഏകദിന അവധിക്കാല ക്യാമ്പായ ചങ്ങാതിക്കൂട്ടം

ഈദ് ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 8 വെള്ളിയാഴ്ച 9 മണി മുതല്‍ 5 മണി വരെ.

അജ്മാന്‍ അല്‍ അമീര്‍ ഇംഗ്ലീഷ് സ്കൂളില്‍ വെച്ച് സംഘടിപ്പിക്കുകയാണ്.

 

വിനോദത്തിലൂടെ കുട്ടികളുടെ അറിവും സാമൂഹ്യബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ്

ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്തതയാര്‍ന്ന ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്.

 

ഔപചാരികമായ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിനു പുറത്ത് നിന്നുകൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ

ശാസ്ത്രബോധത്തിലധിഷ്ഠിതമായ വ്യക്തിത്വ വികസനം സാദ്ധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.

 

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂര്‍ പേര് രെജിസ്ട്രര്‍ ചെയ്യുക.

 

ഓണ്‍ലൈനില്‍ രെജിസ്ട്രര്‍ ചെയ്യുവാന്‍ ഈ ലിങ്കില്‍ സന്ദര്‍ശിക്കുക…

https://goo.gl/k0LPhN

 

ഫോണ്‍ : 050 309 7209 / 056 142 4900