ഷാർജ : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻകാല പ്രവർത്തകരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു എ ഇ ചാപ്റ്റിന്റെ പന്ത്രണ്ടാം വാർഷിക സമ്മേളനം ഷാർജ ദേനാ റെസ്റ്റോറന്റ് ഹാളിൽ വച്ച് മെയ് 26 നു നടന്നു. രാവിലെ ദിവാകരൻ ആലപിച്ച പരിഷത്ത് ഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ
ഡോ.കെ.പി. ഉണ്ണികൃഷ്ണൻ (മുൻ എഫ് കെ എസ് എസ് പി പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗവും മുൻ സംസ്ഥാന പ്രസിഡ ണ്ടും പേരാമ്പ്ര സി കെ ജി എം ഗവണ്മെന്റ് കോളേജ് എകണോമിക്സ് വിഭാഗം മുൻ അസോസിയേറ്റ് പ്രൊഫസറു മായ പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. “ലോകരാഷ്ടങ്ങൾ മൂലധന കേന്ദ്രീകരണത്തിന്റെ ഭാഗമായി അറിവിനെപ്പോലും വിൽപ്പനച്ചരക്കാക്കിമാറ്റിയിരിക്കുന്നു. ജാതി മത, വംശ, ലിംഗ വിവേചനങ്ങളാൽ വിഭജിക്കപ്പെട്ട ഒരു സമൂഹത്തിൽ അറിവിന്റെ വിതരണവും വിഭജിക്കപ്പെടും. ശാസ്ത്രനേട്ടങ്ങൾ പോലും മുഴുവൻ പേരിലും എത്തുന്നില്ല.’, അദ്ദേഹം അഭിപ്രായപ്പെട്ടു. ചങ്ങാത്ത മുതലാളിത്തമാണു പുതിയ പ്രവണത.