നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ വാർഷികം

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നോർത്തേൺ  എമിറേറ്റ്സ്  ചാപ്റ്റർ പതിനാറാം വാർഷികം 2021 ജൂൺ 25 ന് ചാപ്റ്റർ പ്രസിഡൻറ് പ്രശാന്തന്റെ അധ്യക്ഷതയിൽ നടന്നു കോർഡിനേറ്റർ അജയ് സ്റ്റീഫൻ സ്വാഗതമാശംസിച്ചു. സമ്മേളന കാലയളവിൽ നമ്മെ വിട്ട്പിരിഞ്ഞവർക്ക് ദേവരാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.റെയിൽ എന്താണെന്നുംകേരളത്തിൻ്റെ പാരിസ്ഥിതിക, സാമ്പത്തിക മേഖലകളിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം എന്താണെന്നുമുള്ള വിഷയത്തെ അധികരിച്ച് വിശദമായ ക്ലാസ്സോടുകൂടി ഡോഃ ആർ.വി.ജി.മേനോൻ വാർഷികം ഉദ്ഘാടനം ചെയ്തു. അഡ്വഃ അഞ്ജലി ചർച്ച മോഡറേറ്റ് ചെയ്തു.

ബാലവേദി അംഗം ആത്മജ് അരുൺ, പ്രവർത്തകൻ അനീഷ് മാരാരിക്കുളം എന്നിവർ കവിത ആലപിച്ചു. സംഘടനാ കമ്മിറ്റിക്ക് വേണ്ടി ധനേഷ്, ഫുജൈറ ചാപ്റ്ററിന് വേണ്ടി രാജശേഖരൻ, അബുദാബി ചാപ്റ്ററിന് വേണ്ടി ഷെറിൻ എന്നിവർ ആശംസകൾ നേർന്നു. അജയ് പ്രവർത്തന റിപ്പോർട്ടും ജിബിൻ കണക്കും, ശ്രീജിത്ത് ഭാവി പ്രവർത്തനരേഖയും അവതരിപ്പിച്ചു.
തീരദേശ ശോഷണം അവസാനിപ്പിക്കണം എന്ന പ്രമേയം അനിലും, ഓൺലൈൻ ക്ലാസ്സിന്റെ പോരായ്മകൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം രേഷ്മ അനീഷും ,ലക്ഷദ്വീപ് ജനതക്ക് നേരെയുള്ള ഭരണകൂടത്തിൻ്റെ കടന്നുകയറ്റം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഉദയകുമാറും അവതരിപ്പിച്ചു.

ഡോഃ സിനി അച്യുതൻ അവതരിപ്പിച്ച പുതിയ കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ് സമ്മേളനം അംഗീകരിച്ചു.
പ്രസിഡണ്ട് – രേഷ്മ അനീഷ്
വൈ. പ്രസിഡൻ്റ് – പ്രസി മുഹമ്മദ്
കോർഡിനേറ്റർ – അനിൽ
ജോ. കോർഡിനേറ്റർ – ഉദയകുമാർ
ട്രഷറർ – അനീഷ് മാരാരിക്കുളം