അബുദാബി ചാപ്റ്റർ വാർഷികം

അബുദാബി ചാപ്റ്റർ വാർഷികം 18/06/2021 ൽ പ്രസിഡന്റ് ഷെറിൻ വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. കോഡിനേറ്റർ ഷീന സുനിൽ സ്വാഗതം പറഞ്ഞു. അനുശോചന പ്രമേയം ഷാഹിദ ആഷിഖ് അവതരിപ്പിച്ചു. ഡോഃ എതിരൻ കതിരവൻ (Scientist, Freelance writer, University of Chicago ) പ്രതിരോധം സംഗീതത്തിലൂടെ പഴമയും പുതുമയും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഉൽഘാടനം ചെയ്തു. സ്വാഗത ഗാനം യുവസമിതി അംഗം ജിതിൻ കെ ജയൻ അവതരിപ്പിച്ചു . KSSP പ്രസിഡന്റ് A.P മുരളീധരൻ, വൈസ് പ്രസിഡണ്ട് ഡോഃ സിനി അച്ചുതൻ, നോർതേൺ എമിറേറ്റ്സ് ചാപ്റ്റർ പ്രസിഡന്റ് പ്രശാന്തൻ, ഫുജൈറ ചാപ്റ്റർ പ്രസിഡന്റ് രാജശേഖരൻ എന്നിവർ ആശംസകൾ നേർന്നു. ബാലവേദി കൂട്ടുകാർ ( Cyra Kallada, Mohammed Raees, Aswin Dhanesh, Vasisht Shereen, Ishan Sunith ) പരിഷത്ത് ഗാനം അവതരിപ്പിച്ചു. കോഡിനേറ്റർ ഷീന സുനിൽ വാർഷിക റിപ്പോർട്ടും ട്രെഷറർ ആഷിഖ് കണക്കും അവതരിപ്പിച്ചു. ഓൺലൈൻ പഠനത്തിന് സാങ്കേതിക സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്ന പ്രമേയം രാജീവും അനുമോദന പ്രമേയം നാരായണൻ നമ്പൂതിരിയും ഭാവി പ്രവർത്തന രേഖ പാർവ്വതി രമേഷും അവതരിപ്പിച്ചു.

പുതിയ പാനലിനെ യു.എ.ഇ കോഡിനേറ്റർ മുരളി അവതരിപ്പിച്ചു.

പ്രസിഡന്റ് – ഷെറിൻ വിജയൻ
വൈസ് പ്രസിഡന്റ് – പാർവ്വതി രമേഷ്
കോഡിനേറ്റർ – ഷീന സുനിൽ
ജോയിന്റ് കോഡിനേറ്റർ – സുനിൽ ഇ.പി
ട്രഷറർ – ആഷിഖ്.