ഫുജൈറ ചാപ്റ്റർ രണ്ടാം വാർഷികം

ഫുജൈറ ചാപ്റ്റർ രണ്ടാം വാർഷികം  പ്രസിഡന്റ് രാജശേഖരന്റെ അധ്യക്ഷതയിൽ നടന്നു. സൈമൺ മാഷ് ആധുനിക വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സംസാരിച്ചു ഉത്‌ഘാടനം ചെയ്തു. ഈദ് കമൽ സ്വാഗതം പറഞ്ഞു. കനുഗീത അനുശോചന പ്രമേയം അവതരിപ്പിച്ചു .  യു എ ഇ  കോർഡിനേറ്റർ മുരളി, നോർതേൺ എമിറേറ്റ്സ് ചാപ്റ്റർ കോർഡിനേറ്റർ അജയ് സ്റ്റീഫൻ,  അബുദാബി  കോർഡിനേറ്റർ ഷീന സുനിൽ എന്നിവർ ആശംസകൾ നേർന്നു. കോർഡിനേറ്റർ നൗഫൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കനുഗീത കണക്കവതരിപ്പിച്ചു. തോമസ് വർഗീസ് ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു. ഗഫൂർ കൊണ്ടോട്ടി കെ റെയിൽ പുനഃപരിശോധിക്കണമെന്ന പ്രമേയവും കനുഗീത ഇന്ത്യയിൽ വാക്സിൻ ഉത്പാദനം പൊതുമേഖലയിൽ കൂട്ടി എല്ലാവര്ക്കും ലഭ്യമാക്കാൻ കേന്ദ സർക്കാർ അടിയന്തിര നടപടി എടുക്കണമെന്ന പ്രമേയവും അവതരിപ്പിച്ചു.

പ്രസിഡന്റ് – രാജശേഖരൻ
വൈസ് പ്രസിഡന്റ് – ഗഫൂർ കൊണ്ടോട്ടി
കോർഡിനേറ്റർ – നൗഫൽ
ജോയിന്റ് കോർഡിനേറ്റർ – തോമസ് വര്ഗീസ്
ട്രഷറർ – കനുഗീത
എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ പുതിയ കമ്മിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. നൗഫൽ സമ്മേളനത്തിന് നന്ദി പറഞ്ഞു..