ചന്ദ്രന്‍ ഇല്ലായിരുന്നു എങ്കില്‍ എന്ന അവസ്ഥ ഭാവനയില്‍ കണ്ടു അതിനെ അധികരിച്ച് 500 വാക്കുകളില്‍ കവിയാതെ ഉള്ള സ്വതന്ത്ര രചനകള്‍ ക്ഷണിക്കുന്നു
ചന്ദ്രന്‍ ഇല്ലാത്ത ഒരു ലോകത്തില്‍ അതിന്റെ അവസ്ഥ പരിണിത ഫലങ്ങള്‍ എങ്ങനെ ആയിരിക്കും?

മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ, പ്രകൃതിയിൽ , ജീവജാലങ്ങളിൽ, അസ്ട്രോണമി , ബയോളജി , പരിസ്ഥിതി , സാംസ്‌കാരിക സാഹിത്യരംഗങ്ങളിലൊ ക്കെ എങ്ങനെ യാണ് ബാധിക്കുക എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ..
ചന്ദ്രന്‍റെ അഭാവത്തിൽ .. ചരിത്ര പരമായും, സംസ്കാരീകവും സാഹിത്യപരവുമായും സാമൂഹ്യപരമായും ജന സമൂഹങ്ങളുടെ അവസ്ഥ, എന്തായിരിക്കും?

ചന്ദ്രൻ ഇല്ലാതിരിക്കുന്ന അവസ്ഥ ശാസ്ത്രീയമായോ സാഹിത്യപരമായോ
വിശകലനം ചെയ്യാനും. ചിന്തിക്കാനും എഴുതാനും ഉള്ള ഈ അവസരം വിനിയോഗിക്കുമല്ലോ?

  • രചനകള്‍ മലയാളത്തിലോ , ഇംഗ്ളിഷിലോ ആയിരിക്കണം.
  • രചനകള്‍ സ്വതന്ത്രമായിരിക്കണം.
  • രചനക്ക് വേണ്ടി നിങ്ങള്‍ റെഫര്‍ ചെയ്ത പുസ്തകങ്ങള്‍, ലേഖനങ്ങള്‍ വെബ്സൈറ്റ് എന്നിവ സൂചിപ്പിക്കണം .
  • നിര്‍മിത ബുദ്ധിയില്‍ (A.I) പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ സഹായത്താല്‍ എഴുതുന്ന ലേഖനങ്ങള്‍ പരിഗണിക്കില്ല.
  • നിങ്ങള്‍ തന്നെ സ്വതന്ത്രമായി എഴുതിയതാണ് എന്നു നിങ്ങളുടെ സ്വയം സാക്ഷ്യപെടുത്തിയ ഒരു സാക്ഷ്യപത്രവും രചനകളോടൊപ്പം അയക്കണം .
  • 20 August 2023 മുന്‍പേ ഗൂഗിൾ ഫോമിലൂടെ ലേഖനങ്ങളുടെ / രചനകളുടെ PDF/JPG അയച്ചു തരണം.
  • സബ്‌ജൂനിയർ കുട്ടികൾക്ക് (5, 6 & 7th Grade) കഥ , കവിത ഏതുവേണമെങ്കിലും എഴുതി അയക്കാം.
  • തിരഞ്ഞെടുക്കുന്ന മികച്ച രചനകള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നതാണ് ഒപ്പം പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫികേറ്റുകളും നല്‍കും.

Creative writings are invited from school students in UAE on the below mentioned topic:
What if earth didn’t have a moon… You can write reflecting on this topic entirely on scientific facts or keeping your imagination wide open, in words below 500 and base your writing to the effect moon has on the life on earth including on daily life of humans, on nature, on all living and non living world, different fields like Astronomy, Biology, Environment and Ecology, culture, civilization, language and literature. It can be entirely scientific or purely literary..

  • The essays need to be original writings and shall be accompanied by a self declaration on the same by the author.
  • Language ought to be English or Malayalam
  • As required for scientific writing, references of publications, books, periodicals, newspapers or websites etc, referred needs to be acknowledged
  • Essays written with the help of soft wares based on Artificial intelligence will not be considered
  • Submissions can be done before 20th August 2023 through the Google form in either PDF or JPG format
  • Kids falling in sub-junior category(5th, 6th and 7th Grades) have the option to submit poetries or short stories based on the same topic, other than essays.
  • Selected best writings in all age groups will be given prizes and all participants will be awarded certificates of participation.

Keep the wings of your imaginations wide open, apply your knowledge, browse through your resources and participate with full fervor