കളിവീട് മൂന്നാം ഭാഗം

കളിചിരിയിലൂടെ ശാസ്ത്രലോകത്തേക്ക് എന്ന വാക്യത്തെ ഏറ്റെടുത്ത് യു.എ. ഇ. യിൽ രണ്ടുമാസക്കാലമായി, എല്ലാ ശനിയാഴ്ചകളിലും, ബാലവേദി കൂട്ടുകാർക്കായി നടത്തിവരുന്ന കളിവീട് എന്ന സമ്മർക്യാംപ് അതിൻ്റെ മൂന്നാമത്തെ ഓൺലൈൻ മീറ്റ്, 140 -ഓളം കുട്ടികളുടെ പരിപൂർണ്ണ പങ്കാളിത്തത്തോടെ ശനിയാഴ്ച, ജൂലായ് 17നു, zoom platform ൽ നടന്നു.

അബുദാബി ഖലീഫാ യൂനിവേർസിറ്റിയിൽ Automation specialist ആയ Bittu Scaria യുടെ നേതൃത്വത്തിൽ “Hey ! Azimov” എന്ന പേരിൽ, റോബോട്ടിക്സിനെ പരിചയപ്പെടുത്തുന്ന ആ പരിപാടിയിൽ കുട്ടികൾ വളരെ ഉൽസാഹത്തോടെയാണ് പങ്കുചേർന്നത്. റോബോട്ടിക്‌സ് എന്താണെന്നും, പ്രായോഗിക ജീവിതത്തിൽ എങ്ങിനെയതിനെ ഉപയോഗപ്പെടുത്തുന്നു എന്നും, അതിൻ്റെ പ്രയോഗരീതികളെ കുറിച്ചുമൊക്കെ വിശദമായി അവരവരുടെ ലാപ്ടോപ്പിൽ പരിശീലകനോടൊപ്പം പ്രയോഗിക്കാൻ കുട്ടികൾക്ക് കിട്ടിയ അപൂർവ്വമായ അവസരം ആവേശത്തോടെ അവർ ഉപയോഗപ്പെടുത്തി.

പതിവിൽ നിന്നും മാറി, മറ്റു segment കളൊന്നും ഇല്ലാതെ, കുട്ടികളുടെ ആവേശം ഒട്ടും ചോർന്നുപോകാതെ, രണ്ടു മണിക്കൂറോളം തുടർച്ചയിലായിരുന്നു കളിവീടിൻ്റെ മൂന്നാം ആഴ്ചദിനത്തിലെ ആ പരിപാടി നടന്നത്.

കൂടാതെ ചാന്ദ്രദിനാഘോഷവുമായി ബന്ധപ്പെടുത്തി കുട്ടികൾ കളിവീടിൻ്റെ വാട്സാപ് ഗ്രൂപ്പിലും ചാന്ദ്രയാത്രയുടെ ചിത്രങ്ങൾ വരച്ച് പോസ്റ്ററുകൾ പങ്കുവെക്കുകയും ചെയ്തു.

കളിവീടിൽ, കൂടുതൽ ആവേശഭരിതമായ ശാസ്ത്ര പരീക്ഷണങ്ങളും, സാമൂഹ്യ സാംസ്കാരികമായ അറിവുകളും അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു കൊണ്ടും പൂർവ്വാധികം ഉത്സാഹത്തോടെ മുന്നോട്ട് പോകുവാൻ പ്രചോദനം നൽകുന്നത് കഴിഞ്ഞു പോയ ഓരോ വാരാന്ത്യ ക്യാംപുകളിലും പങ്കെടുക്കുന്ന കുട്ടികളുടെ ഉത്സാഹവും, അവരുടെ സർഗാത്മകമായ പഠന പ്രവർത്തനങ്ങളും ആണെന്നത് പ്രത്യേകം എടുത്തുപറയേണ്ട ഒരു കാര്യമാണ്.

കളിവീടിൻ്റെ ഊർജ്ജവും, അതിൻ്റെ പ്രധാനപങ്കാളികളും പങ്കെടുക്കുന്ന കുട്ടികളാണ്. അവർക്കായി രൂപം കൊണ്ട് ഗൂഗ്ൾ ക്ലാസ് റൂം അവരുടെ സർഗ്ഗാത്മകമായ പ്രവർത്തനങ്ങൾ കൊണ്ട് നിറഞ്ഞു കൊണ്ടിരിക്കുന്നു.